cardinal-mar-george-alenc

കൊച്ചി: വിവാദമായ ഭൂമി ഇടപ്പാട് കേസിൽ സിറോ മലബാർ സഭയ്ക്ക് എതിരെ ഇ.ഡി അന്വേഷണം ആരംഭിച്ചു.കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ 24 പേരാണ് നിലവിലെ പ്രതിപ്പട്ടികയിലുള്ളത്.ഭൂമി വാങ്ങിയവരും ഇടനിലക്കാരും പ്രതിപ്പട്ടികയിലുണ്ട്.ഭൂമിയുടെ യഥാർത്ഥ വിലക്ക് പകരം ആധാരത്തിൽ വിലകുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപ്പാട് നടത്തി എന്നതാണ് കേസ്.നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.

ഹൈകോടതി ഉത്തരവ് പ്രകാരം കേസിൽ റവന്യുവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ, സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോ?,തണ്ടപ്പേര് തിരുത്തിയോ? തുടങ്ങിയ കാര്യങ്ങളാണ് റവന്യു സംഘം അന്വേഷിക്കുന്നത്.കേസിൽ കർദ്ദിനാള്‍ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി വിധി ഹൈക്കോടതി ശരിവച്ചിരുന്നു.

വ്യാജപട്ടയം നിർമ്മിച്ചും ഭൂമി ഇടപ്പാട് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയ പൊലീസ് സംഘം,പട്ടയത്തിന്റെ യഥാർത്ഥ അവകാശികളെ തിരിച്ചറിഞ്ഞ് കൂടുതൽ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.