യുവനടൻ കൃഷ്ണ ശങ്കർ നായകനായി എത്തുന്ന ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചാൾ ഒരുങ്ങുന്നു.
ഷെൻ ടോം ചാക്കോ, ഷറഫുദ്ദീൻ, വിജയരാഘവൻ, രഞ്ജി പണിക്കർ, മുരളീ ഗോപി, ഇന്ദ്രൻസ്, കൊച്ചു പ്രേമൻ, ശ്രീകാന്ത് മുരളി, ചെമ്പിൽ അശോകൻ, മേഘനാഥൻ, അസീം ജമാൽ, അക്രം മുഹമ്മദ്, ചൈതന്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കലാരഞ്ജിനി, ആര്യസലിം തുടങ്ങിയ ഒരു വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.സിയാറാ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്ഡ നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത് മിഥുൻ പി മദനനും പ്രജിത്ത് കെ പുരുശനും ചേർന്നാണ്.ജോമോൻ തോമസ്സ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് ഇസ്ക്ര സംഗീതം പകരുന്നു. ബിജീഷ് ബാലകൃഷ്ണനാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത്.