ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് മലയാളത്തിലെ മുൻനിര നായികമാരുടെ പട്ടികയിൽ ഇടം നേടിയ നടിയാണ് സാനിയ ഇയ്യപ്പൻ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിലും താരമായ നടിയാണ് സാനിയ. മിനി സ്ക്രീനിലെ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് സാനിയ സിനിമയിൽ ബാലതാരമായിട്ടെത്തിയത്. ചെറു പ്രായത്തിൽ തന്നെ നായികാ പ്രാധാന്യമുള്ള കഥാപാത്രം അഭിനയിക്കാനും സാനിയയ്ക്ക് കഴിഞ്ഞു. പ്രേതം 2, ലൂസിഫർ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിൽ സാനിയ വേഷമിട്ടിട്ടുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലെ സാനിയയുടെ ഐറ്റം ഡാൻസ് ശ്രദ്ധേയമായിരുന്നു. കൃഷ്ണൻ കുട്ടി പണി തുടങ്ങിയാണ് സാനിയയുടെ ഒടുവിൽ റിലീസായ ചിത്രം. അടുത്തിടെ മലമുകളിൽ ഒരു റിംഗിൽ ഇരിക്കുന്ന സാനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.