ലക്നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ ഇനി മുതൽ അയോദ്ധ്യകാണ്ഡ് റെയിൽവെ സ്റ്റേഷനെന്നറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തിൽ ന്നതോടെ ചില ജില്ലകളുടെ പേര് മാറ്റണമെന്ന് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അസംഗഡിനെ ആര്യംഗഡ്, അലീഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവൻ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യണമെന്നാണ് ആവശ്യം.