p

കൊച്ചി: സംസ്ഥാനത്ത്​ പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന്​ 36 പൈസയുമാണ്​ ഇന്നലെ വർദ്ധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ പെട്രോൾ വില നഗരത്തിൽ 109.52 രൂപയും ഡീസൽ വില 103.01 രൂപയുമായി. പാറശ്ശാലയിൽ പെട്രോളിന് 109.90 രൂപയാണ് ഇന്നലത്തെ വില. കൊച്ചിയിൽ പെട്രോളിന്​ 107.55 രൂപയും, ഡീസലിന്​ 103.23 രൂപയുമാണ്​ വില. കോഴിക്കോട്​ യഥാക്രമം 108.05,101.47 രൂപയും. ഒരു മാസത്തിനിടെ ഡീസലിന്​ 7.73 രൂപയും പെട്രോളിന്​ 6.05 രൂപയുമാണ്​ കൂട്ടിയത്​.