കോട്ടയം:മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന് 30വർഷം മുമ്പ് തന്റെ സഹോദരൻ സമ്മാനമായി നൽകിയ അലമാര ഈ കഴിഞ്ഞ കനത്ത മഴയിൽ ഒഴുകിപ്പോയിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ കണ്ണന് തികച്ചും അപ്രതീക്ഷിതമായാണ് നഷ്ടപ്പെട്ട അലമാര തിരിച്ചു ലഭിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയ മണ്ണൂത്ര ഷാജിയും കൂട്ടുകാരുമാണ് ഒഴുകി വന്ന തേക്കിന്റെ അലമാര കണ്ടത്. ഷാജിയും സംഘവും കരയ്ക്കു കയറ്റി. ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയത്ത് കണ്ണന്റേതാണെന്നു മനസ്സിലായി.
ഷാജി കണ്ണനെ കണ്ടെത്തി ഷാജി വിവരമറിയിച്ചു. അങ്ങനെ,16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തി.എല്ലാം നഷ്ടമായിയെന്ന് കരുതിയ സമയത്താണ് കണ്ണന് അലമാര തിരികെ ലഭിക്കുന്നത്. മഴക്കെടുതിയിൽ നഷ്ടപ്പെട്ടതൊക്കെ വിഷമം ഉണ്ടാക്കിയെങ്കിലും അലമാര തിരിച്ച് ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് കണ്ണനും കുടുംബവും.