ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാക് സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ 2 പാക് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. പ്രദേശത്ത് നിന്ന് തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. വടക്കൻ വസീറിസ്ഥാനിലെ ഗോത്രമേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. സൈന്യത്തിനെതിരെ ആക്രമണം നടത്തിയ ഭീകര സംഘടനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിൽ സുരക്ഷാ സേനയ്‌ക്കെതിരായ ഭീകരാക്രമണങ്ങൾ പതിവായിരിക്കുകയാണ്.