priyanaka

ലക്നൗ: യു.പിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ 20 ലക്ഷം സർക്കാർ തൊഴിൽ ഉറപ്പ് വരുത്തുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്നലെ തുടക്കമായ പ്രതിജ്ഞ യാത്രകൾ ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ നിന്ന് പ്രിയങ്ക ഫ്ലാഗ് ഓഫ് സംസാരിക്കുകയായിരുന്നു അവർ.

പന്ത്രണ്ടാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് സ്മാർട്ട് ഫോണും ബിരുദം നേടിയ പെൺകുട്ടികൾക്ക് സ്കൂട്ടറും നൽകും. കൊവിഡ് കാലത്തെ വൈദ്യുതി ബിൽ എഴുതിത്തള്ളും. വൈദ്യുതി ബിൽ പകുതിയാക്കും. കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കും ദരിദ്ര കുടുംബങ്ങൾക്കും 25000 രൂപ ധനസഹായവും കർഷകർക്ക് ലോണിളവും നൽകുമെന്നും പ്രിയങ്ക ഉറപ്പ് നൽകി

ബാരാബങ്കിയിൽ നിന്ന് ബുൻഡെൽഖണ്ഡ് വരെയും, സഹാരൻപൂരിൽ നിന്ന് മഥുര വരെയും വാരണാസിയിൽ നിന്ന് റായ് ബരേലി വരെയും നടത്തുന്ന പ്രതിജ്ഞ യാത്രകൾ നവംബർ ഒന്നിന് അവസാനിക്കും. മുൻ എം.പി പ്രമോദ് തിവാരി, രാജ്യസഭാ എം.പി പി.എൽ പൂനിയ, മുൻ കേന്ദ്ര മന്ത്രി പ്രദീപ് ജയിൻ ആദിത്യ എന്നിവരാണ് യാത്രകൾ നയിക്കുന്നത്.