df

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ വർദ്ധന. രണ്ടു ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വിലയിൽ പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. ഗ്രാ​മി​ന് 20 രൂ​പ​ വർദ്ധിച്ചു. ഇ​തോ​ടെ പ​വ​ന് 35,800 രൂ​പ​യും ഗ്രാ​മി​ന് 4,475 രൂ​പയുമായി. ഈ മാസം 15ന് 35,840ൽ എത്തിയ വില പിന്നീട് കുറയുകയായിരുന്നു. മാസത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ 34,720 ആണ് സമീപ ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ സ്വർണവില.