smartphone

ഭു​വനേശ്വർ: ഒഡിഷയിൽ സ്​മാർട്ട്​ഫോൺ വാങ്ങുന്നതിനായി 55കാരന് 26കാരിയായ ഭാര്യയെ​ വിറ്റ 17കാരൻ അറസ്​റ്റിൽ. വിവാഹത്തിന്​ ഒരു മാസത്തിന്​ ശേഷം​ ഭാര്യയെ രാജസ്ഥാൻ സ്വദേശിക്ക്​ 1.8 ലക്ഷത്തിന്​ വിൽക്കുകയായിരുന്നു. യുവതിയെ രാജസ്ഥാനിലെ ബാരനിൽ നിന്ന്​ പൊലീസ്​ രക്ഷപ്പെടുത്തി. ​യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. യുവതിയെ പണം നൽകി വാങ്ങിയതാണെന്ന്​ പറഞ്ഞ്​ ഗ്രാമവാസികൾ തടയുകയായിരുന്നു. ജൂലായിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. ആഗസ്റ്റിൽ ഇരുവരും രാജസ്ഥാനിൽ ഇഷ്​ടിക ചൂളയിൽ ജോലിക്കായി പോയി. ജോലി ലഭിച്ച്​ ദിവസങ്ങൾക്കകം 17കാരൻ വിൽക്കുകയായിരുന്നു. പണം കൗമാരക്കാരൻ സ്​മാർട്ട്​ ഫോൺ വാങ്ങിയും ഭക്ഷണം കഴിച്ചും തീർത്തു. പിന്നീട്​ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന്​ വീട്ടുകാർ ചോദി​ച്ചപ്പോൾ തന്നെ ഉപേക്ഷിച്ച്​ പോയെന്നായിരുന്നു മറുപടി.എന്നാൽ, യുവതിയുടെ കുടുംബം യുവാവ്​ പറഞ്ഞത്​ വിശ്വസിക്കാതെ പൊലീസിൽ പരാതി നൽകി. പൊലീസ്​ കോൾ റെക്കാഡുകൾ പരിശോധിച്ചതോടെകള്ളം പൊളിഞ്ഞു. 17കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷനൽ ഹോമിലേക്ക്​ മാറ്റി.