australia

അ​ബു​ദാ​ബി​:​ ​ട്വ​ന്റി​-20​ ​ലോ​ക​പ്പി​ൽ​ ​സൂ​പ്പ​ർ​ 12​ൽ​ ​ഗ്രൂപ്പ് 1ൽ ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​യ്ക്ക് ​ജ​യം.​ ​ഗ്രൂ​പ്പ് 1​ലെ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​ ​അ​‌​ഞ്ച് ​വി​ക്ക​റ്റി​ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യാ​ണ് ​കീ​ഴ​ട​ക്കി​യ​ത്.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 20​ ​ഓ​വ​റി​ൽ​ 9​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 118​ ​റ​ൺ​സെ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​സ്ട്രേ​ലി​യ​ 2​ ​പ​ന്ത് ​ബാ​ക്കി​ൽ​ ​നി​ൽ​ക്കെ​ 5​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(121​/5​).
അ​വ​സാ​ന​ ​ഓ​വ​റി​ൽ​ ​ഓ​സീ​സി​ന് ​ജ​യി​ക്കാ​ൻ​ 8​ ​റ​ൺ​സ് ​വേ​ണ​മാ​യി​രു​ന്നു.​ ​പ്രി​ട്ടോ​റി​യ​സ് ​എ​റി​ഞ്ഞ​ ​ആ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ര​ണ്ട് ​റ​ൺ​സ് ​നേ​ടി​യ​ ​മാ​ർ​ക​സ് ​സ്റ്റോ​യി​നി​സ് ​ര​ണ്ടാ​മ​ത്തേ​യും​ ​നാ​ലാ​മ​ത്തേ​യും​ ​പ​ന്തു​ക​ളി​ൽ​ ​ഫോ​റ​ടി​ച്ച് ​ര​ണ്ട് ​പ​ന്ത് ​ശേ​ഷി​ക്കെ​ ​ആ​സ്ട്രേ​ലി​യ​യെ​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​സ്റ്റോ​യി​നി​സും​ ​മാ​ത്യൂ​ ​വേ​ഡും​ ​ഭേ​ദി​ക്ക​പ്പെ​ടാ​ത്ത​ ​ആ​റാം​ ​വി​ക്ക​റ്റി​ൽ​ 26​ ​പ​ന്തി​ൽ​ ​നേ​ടി​യ​ 46​ ​റ​ൺ​സാ​ണ് ​ഓ​സീ​സി​ന്റെ​ ​റ​ൺ​ചേ​സിം​ഗി​ൽ​ ​നി​ർ​ണാ​യ​ക​മാ​യ​ത്.​ ​സ്റ്റോ​യി​നി​സ് 16​ ​പ​ന്തി​ൽ​ 3​ ​ഫോ​റു​ൾ​പ്പെ​ടെ​ 24​ ​റ​ൺ​സു​മാ​യും​ ​വേ​ഡ് 10​ ​പ​ന്തി​ൽ​ 2​ ​ഫോ​റു​ൾ​പ്പെ​ടെ​ 15​ ​റ​ൺ​സു​മാ​യും​ ​പു​റ​ത്താ​കാ​തെ​ ​നി​ന്നു.​ ​ക്യാ​പ്ട​ൻ​ ​ആ​രോ​ൺ​ ​ഫി​ഞ്ച് ​പൂ​ജ്യ​നാ​യി​ ​നോ​ർ​ട്ട്‌​ജെ​യ്ക്കും​ ​മ​റ്റൊ​രു​ ​ഓ​പ്പ​ണ​ർ​ ​ഡേ​വി​ഡ് ​വാ​ർ​ണ​ർ​ ​(14​)​ ​ന​ല്ല​ ​തു​ട​ക്കം​ ​കി​ട്ടി​യി​ട്ടും​ ​മു​ത​ലാ​ക്കാ​നാ​കാ​തെ​ ​റ​ബാ​ഡ​യ്ക്ക്കും​ ​മി​ച്ച​ൽ​ ​മാ​ർ​ഷ് ​(11​)​ ​മ​ഹാ​രാ​ജി​നും​ ​വി​ക്ക​റ്റ് ​ന​ൽ​കി​ ​മ​ട​ങ്ങി​യ​പ്പോ​ൾ​ 38​ ​റ​ൺ​സേ​ ​ഓ​സീ​സ് ​സ്കോ​ർ​ബോ​ർ​ഡി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​
സ്റ്റീ​വ​ൻ​ ​സ്മി​ത്ത് ​(34​ ​പ​ന്തി​ൽ​ 35​)​ ​ഗ്ലെ​ൻ​ ​മാ​ക്സ്‌​വെ​ല്ലി​നൊ​പ്പം​ ​(18​)​ ​പി​ടി​ച്ച് ​നി​ന്ന് ​വ​ൻ​ ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ഓ​സീ​സി​നെ​ ​ക​ര​ക​യ​റ്റി.​ ​പി​ന്നീ​ട് ​ഇ​രു​വ​രും​ ​അ​ടു​ത്ത​ടു​ത്ത് ​പു​റ​ത്താ​യെ​ങ്കി​ലും​ ​സ്‌​റ്റോ​യി​നി​സും​ ​വേ​ഡും​ ​റ​ൺ​റേ​ൺ​റ്ര് ​ഉ​യ​ർ​ത്തി​ ​ഓ​സീ​സി​നെ​ ​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
നേ​ര​ത്തേ​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​നേ​ടി​യ​ ​ജോ​ഷ് ​ഹാ​സ​ൽ​വു​ഡ്ഡും​ ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്കും​ ​ആ​ദം​ ​സാം​പ​യും​ ​ചേ​ർ​ന്നാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്.​മ​റ്റു​ള്ള​വ​ർ​ ​പ​ത​റി​യി​ട​ത്ത് 36​ ​പ​ന്തി​ൽ​ 3​ ​ഫോ​റും​ 1​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 40​ ​റ​ൺ​സ് ​നേ​ടി​യ​ ​അ​യ്ഡ​ൻ​ ​മാ​ർ​ക്ര​മാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​ ​ടോ​പ് ​സ്കോ​റ​റാ​യ​ത്.

4ഓവറിൽ 19 റൺസ് നൽകി 2 വിക്കറ്റ് വീഴ്ത്തിയ ഹാസൽവുഡ്ഡാണ് മാൻ ഒഫ് ദമാച്ച്

മില്ലറേയും (14)​,​ പ്രിറ്റോറിയസിനേയും ഒരോവറിൽ തന്നെ പുറത്താക്കിയ സാംപയെറിഞ്ഞ 14-ാം ഓവർ നിർണായകമായി