rasheed

ദു​ബാ​യ്:​ ​സൂ​പ്പ​ർ​ 12​ൽ​ ​ഗ്രൂ​പ്പ് 1​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​നിലവിലെ ചാമ്പ്യൻമാരായ വെ​സ്റ്റി​ൻ​ഡീ​സി​നെ​ 55​ ​റ​ൺ​സി​ൽ​ ​ആ​ൾ​ഔ​ട്ടാ​ക്കി​യ​ ​ഇം​ഗ്ല​ണ്ട് 6​ ​വി​ക്ക​റ്റി​ന്റെ​ ​വി​ജ​യം​ ​സ്വ​ന്ത​മാ​ക്കി.

വ​മ്പ​ന​ടി​ക്കാ​രു​ടെ​ ​കൂ​ടാ​ര​മാ​യ​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​വെ​സ്റ്റി​ൻ​ഡീ​സ് 14.2​ ​ഓ​വ​റി​ൽ​ 55​ ​റ​ൺ​സി​ൽ​ ​ഒ​തു​ങ്ങി.​ ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ഇം​ഗ്ല​ണ്ട് 8.2​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​പ്പെ​ടു​ത്തി​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി. 2.2​ ​ഓ​വ​റി​ൽ​ 2​ ​റ​ൺ​സ് ​മാ​ത്രം​ ​വ​ഴ​ങ്ങി​ 4​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ആ​ദി​ൽ​ ​റ​ഷീ​ദാ​ണ് ​വെ​സ്റ്റി​ൻ​ഡീ​സ് ​ബാ​റ്റിം​ഗ് ​നി​ര​യി​ൽ​ ​ഏ​റെ​ ​നാ​ശം​ ​വി​ത​ച്ച​ത്.​
​മോ​യി​ൻ​ ​അ​ലി​യും​ ​ടൈ​മ​ൽ​ ​മി​ൽ​സും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.​ ​ക്രി​സ് ​ഗെ​യ്ൽ​ ​(13)​ മാ​ത്ര​മാ​ണ് ​വി​ൻ​ഡീ​സ് ​നി​ര​യി​ൽ​ ​ര​ണ്ട​ക്കം​ ​ക​ട​ന്ന​ ​ബാ​റ്റ്സ്‌​മാ​ൻ.
2016​ലെ​ ​ഫൈ​ന​ലി​ൽ​ ​ത​ങ്ങ​ളെ​ ​തോ​ൽ​പ്പി​ച്ച​ ​വെ​സ്റ്റി​ൻ​ഡീ​സി​നോ​ടു​ള്ള​ ​മ​ധു​ര​ ​പ്ര​തി​കാ​രം​ ​കൂ​ടി​യാ​യി​ ​ഇം​ഗ്ല​ണ്ടി​ന് ​ഈ​ ​വി​ജ​യം.​ ​