pocso

ന്യൂഡൽഹി: ഡൽഹിയിൽ ആറ് വയസ്സുകാരി പീഡനത്തിനിരയായി. കഴിഞ്ഞ ദിവസമാണ് രഞ്ജിത് നഗർ മേഖലയിലെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ 20 ന് മുകളിൽ പ്രായമുള്ള യുവാവ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയി പീഡിപ്പിച്ചത്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയുടെ സി.സി.ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.