case-diary-

ന്യൂഡൽഹി : ഡൽഹിയിൽ വീണ്ടും ബാലികയ്ക്ക് നേരെ ക്രൂരപീഡനം. ആറു വയസുകാരിയാണ് ബലാത്‌സംഗത്തിനിരയായത്. കുട്ടിയെ ഗുരുതരാവസ്ഥയിൽ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിൽ രഞ്ജിത്ത് നഗറിലാണ് സംഭവം. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതിതട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ബലാത്സംഗം ചെയ്തത്. കുട്ടിയുമായി പ്രതി പോകുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തിരിച്ചുകിട്ടിയപ്പോൾ കുട്ടി രക്തത്തിൽ കുളിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പൊലീസിന് ഡൽഹി വനിതാകമ്മീഷൻ നോട്ടീസ് നൽകിയിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാളി സ്വദേശി ഡൽഹിയിൽ ലൈംഗികാതിക്രമം നേരിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി നടന്നിരിക്കുന്നത്.