ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത 7 ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ തകർത്തു.
മേസൺ മൗണ്ട് ഹാട്രിക്ക് നേടിയ മത്സരത്തിൽ കല്ലം ഹഡ്സൺ ഒഡോയ്, റീസ് ജെയിംസ്, ബെൽചിൽവെൽ എന്നിവർ ഓരോഗോൾ വീതവും നോർവിച്ചിന്റെ മാക്സ് ആരോണിന്റെ വകയായി സെൽഫ് ഗോളും ചെൽസിയുടെ അക്കൗണ്ടിൽ എത്തി.
ചെൽസിയാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ളത്. മറ്റൊരു മത്സരത്തിൽ വാറ്റ് ഫോർഡ് 5-2ന് എവർട്ടണെ കീഴടക്കി.