kk

ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകൾ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്തയാഴ്ച റോമിൽ എത്തുന്ന മോദി വെള്ളിയാഴ്ച മാർപ്പാപ്പയെ കാണുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചകോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ച. .അതേസമയം മോദി-മാര്‍പാപ്പ കൂടിക്കാഴ്ച സംബന്ധിച്ച വാർത്തകൾ കേന്ദ്രസർക്കാർ സ്ഥിരീകരിച്ചിട്ടില്ല.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒക്ടോബര്‍ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.ജി 20 ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നവംബര്‍ ഒന്നിന് നടക്കുന്ന കോപ്പ്-26 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിക്കും.