കണ്ണൂർ:ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അകാശ് തില്ലങ്കേരിയെക്കൂടാതെ സുഹൃത്തുക്കളായ അശ്വൻ, ഷിബിൻ, അഖിൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
അശ്വിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തശേഷം തിരിച്ചുവരുമ്പോഴായിരുന്നു അപകടം.കാർ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിൽ ഇടിക്കുകയായിരുന്നു.
മത്സരയോട്ടം ഉണ്ടായോ എന്ന് പൊലീസിന് സംശയമുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ട വാഹനം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ആകാശിനെ ചോദ്യം ചെയ്തിരുന്നു.