അക്ഷയ്‌കുമാർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ഓ മൈ ഗോഡ് 2ൽ യാമി ഗൗതം നായിക. പങ്കജ് ത്രിപാഠിയും പ്രധാന വേഷത്തിൽ എത്തുന്നു. അമിത് രാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മുംബയിൽ പുരോഗമിക്കുന്നു.
2012ൽ പുറത്തിറങ്ങിയ ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണ്. ഉമേഷ് ശുക്ള സംവിധാനം ചെയ്ത ഓ മൈ ഗോഡിൽ പരേഷ് റാവൽ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അക്ഷയ് കുമാർ ശ്രീകൃഷ്ണനായും ചിത്രത്തിൽ വേഷമിട്ടു. ഓ മൈ ഗോഡ് മതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്.
ഓ മൈ ഗോഡ് 2 ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയും ഒരുക്കുന്നു.
അതേസമയം അക്ഷയ്‌കുമാറിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത സൂര്യവൻശി നവംബർ 5ന് റിലീസിന് ഒരുങ്ങുന്നു. ഓ മൈ ഗോഡിനു പുറമെ രാമസേതു, സിൻഡ്രല്ല എന്നീ ചിത്രങ്ങളിലും അക്ഷയ് അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ്, രക്ഷാബന്ധൻ, ബച്ചൻ പാണ്ഡേ എന്നീ ചിത്രങ്ങൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.