immanuel

തു​റ​വൂ​ർ​:​ ​പ​ള​ളി​ത്തോ​ട്ടി​ൽ​ ​ദു​രൂ​ഹ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​യു​വാ​വ് ​പ​രി​ക്കേ​റ്റ് ​മ​രി​ക്കാ​നി​ട​യാ​യ​ ​സം​ഭ​വ​ത്തി​ൽ​ ​ഒ​ളി​വി​ൽ​ ​പോ​യ​ ​പ്ര​തി​യാ​യ​ ​ജ്യേ​ഷ്ഠ​ൻ​ ​പി​ടി​യി​ൽ.​കു​ത്തി​യ​തോ​ട് ​പ​ഞ്ചാ​യ​ത്ത് ​ഒ​ന്നാം​ ​വാ​ർ​ഡ് ​പ​ള്ളി​ത്തോ​ട് ​ചെ​ട്ടി​ ​വേ​ലി​യ്ക്ക​ക​ത്ത് ​ത​ങ്ക​ച്ച​ന്റെ​യും​ ​മേ​ഴ്സി​യു​ടെ​യും​ ​മൂ​ത്ത​ ​മ​ക​ൻ​ ​സെ​ബാ​സ്റ്റ്യ​ൻ​(​ഷാ​രോ​ൺ,26​)​ ​ആ​ണ് ​ആ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​സ​ഹോ​ദ​ര​ൻ​ ​ഇ​മ്മാ​നു​വ​ലി​ന്റെ​ ​(​ഷാ​ർ​ബി​ൻ​ ​-​ 24​)​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​യാ​ൾ​ ​ഒ​ളി​വി​ൽ​ ​പോ​യ​ത്.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ചേ​ർ​ത്ത​ല​ ​ഡി​വൈ.​എ​സ്.​പി.​ഓ​ഫീ​സി​ലെ​ത്തി​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്ന് ​കു​ത്തി​യ​തോ​ട് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​യ​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ലു​ണ്ടാ​യ​ ​വ​ഴ​ക്കി​നെ​ ​തു​ട​ർ​ന്നാ​ണ് ​അ​നു​ജ​ൻ​ ​ഇ​മ്മാ​നു​വ​ലി​ന് ​ത​ല​യ്ക്ക് ​വെ​ട്ടേ​റ്റ​ത്.​ ​തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ 20​ ​ന് ​രാ​വി​ലെ​ 11​നാ​ണ് ​ഇ​യാ​ൾ​ ​മ​രി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ 12​ ​ന് ​പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​ ​ആ​യി​രു​ന്നു​ ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​കു​ത്തി​യ​തോ​ട് ​സ്റ്റേ​ഷ​നി​ൽ​ ​രാ​ത്രി​യോ​ടെ​ ​എ​ത്തി​ച്ച​ ​പ്ര​തി​യു​ടെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​ഇ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.