ffgg

വാഷിംഗ്ടൺ : ക്രോം ബ്രൗസറുമായി ബന്ധപ്പെട്ട് ഗുരുതര പിഴവുകൾ കണ്ടെത്തിയതായി സമ്മതിച്ച് ഗൂഗിൾ. അഞ്ച് പുതിയ ഹൈ ലെവൽ പിഴവുകളാണ് ക്രോമിൽ കണ്ടെത്തിയത്. അതിനാൽ ഉപയോക്താക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നല്കി.

രണ്ടാഴ്ച മുൻപും നാല് ഗുരുതരമായ പിഴവുകൾ സ്ഥിരീകരിച്ചിരുന്നു. ക്രോം അപ്‌ഡേറ്റ് ചെയ്യാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. പുതിയതായി കണ്ടെത്തിയ റ്റവും ഗുരുതരമായത് ഹീപ്പ് സ്മാഷിംഗ്' എന്ന പിഴവാണ്. ഇത് മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാൻ അനുവദിക്കുകയും പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നു.

സിസ്റ്റം റിഫ്രഷ് ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ് ഏറ്റവും പുതിയ മറ്റൊരു അപകടസാധ്യത. ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് മാൽവെയറുകൾ പ്രവർത്തിക്കുന്നത്.

ഇതിനെ മറികടക്കാൻ ഗൂഗിൾ ക്രോംഅപ്‌ഡേറ്റ്, പതിപ്പ് 95.0.4638.54 പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ എല്ലാവരും അവരവരുടെ ക്രോമിന്റെ പ്രവർത്തനം ശരിയാണോയെന്ന് പരിശോധിക്കണമെന്നും ഗൂഗിൾ വ്യക്തമാക്കി.