സംസ്ഥാന ചലച്ചിത്ര അവാർഡിൽ രണ്ട് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ തിങ്കളാഴ്ച നിശ്ചയം പ്രമുഖ ഒ ടി ടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെ റിലീസിനെത്തുന്നു.റിലീസ് തിയ്യതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസാകാരവും സംവിധായകൻ സെന്ന ഹെഗ്‌ഡെ മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരവും നേടിയ ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. ഒരു നാട്ടിൻപുറത്ത് വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. കഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ വേഗത്തിൽ ഒരു വിവാഹ നിശ്ചയം നടത്തേണ്ടിവരുന്നു. നിശ്ചയത്തിനുള്ള നല്ല ദിവസം തിങ്കളാഴ്ചയാണ്. അതിന് രണ്ടു ദിവസം മുമ്പുള്ള കഥയാണ് സിനിമ. പുഷ്‌കർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കര മല്ലികാർജ്ജു നയ്യ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രാദേശിക ഭാഷയിൽ സംഭാഷണങ്ങളുള്ള ചിത്രത്തിൽ ആ നാട്ടുകാർ തന്നെയാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും.അനഘ നാരായണൻ , ഐശ്വര്യ സുരേഷ്, അജിഷ പ്രഭാകരൻ, അനുരൂപ് പി, അർ ജുൻ അശോകൻ , അർപ്പിത് ഹെഗ്‌ഡെ, മനോജ് കെ യു, രഞ്ജി കൻകോൽ , സജിൻ ചെറുകയിൽ, സുനിൽ സൂര്യ, ഉണ്ണിമായ നാലപ്പാടം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.