ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം സ്വാതന്ത്ര്യ സമരം എന്ന ചിത്രവുമായി ജിയോ ബേബി. അഞ്ച് സിനിമകൾ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്ക് പുറമെ മറ്റ് നാല് സംവിധായകർ കൂടി ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ഞില മാസ്സിലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽ കുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകർ.ചിത്രത്തിൽ ജോജു ജോർജ്, രോഹിണി, രജിഷ വിജയൻ, ശ്രിന്ദ, സിദ്ധാർഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. മാൻ കൈന്റ് സിനിമാസും സിമ്മെട്രി സിനിമാസുമാണ് ചിത്രം നിർമ്മിക്കുന്നത്. 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ചിത്രമായി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ജിയോ ബേബിക്കാണ് ലഭിച്ചത്.