തുടർച്ചയായി മൂത്രത്തിൽ അണുബാധ വരുമ്പോൾ കൂടുതൽ അമോണിയ ഉണ്ടാകുന്നു. ഇത് കല്ലുകളാകും. യൂറിക് ആസിഡ് കൂടുതലാകുമ്പോൾ ആസിഡ് മീഡിയം ഉണ്ടാകും. ഇത് വൃക്കയിൽ കല്ലുണ്ടാക്കുന്നു. വെളളം കുടി കുറയുന്നതിനാലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ചുരുങ്ങിയത് 2-3 ലിറ്റർ വെള്ളം ദിവസവും കുടിക്കണം.
കൂടാതെ ഓക്‌സലേറ്റ് രൂപീകരിയ്ക്കുന്ന ഭക്ഷണങ്ങൾ മൂത്രക്കല്ലിന് കാരണമാകും. ഇലക്കറികള്‍, ബീറ്റ്‌റൂട്ട്, പൊട്ടെറ്റോ ചിപ്‌സ്, നെല്ലിക്ക, ഇരുമ്പൻ പുളി എന്നിവയിൽ ഇതുണ്ട്. ഇതു കഴിയ്ക്കുകയും നാരുകൾ കഴിയ്ക്കാതിരിയ്ക്കുകയും വെള്ളം കുറയുകയും ചെയ്താൽ കല്ലുണ്ടാകും. എരിവ്, മധുരം എന്നിവയുടെ അമിതമായ ഉപയോഗം നല്ലതല്ല. താറാവിറച്ചി, മട്ടൻ, ബീഫ് എന്നിവയുടെ അമിത ഉപയോഗം ഉത്തമമല്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയാലും പാരാതൈറോയ്ഡ് ഗ്രന്ഥി കൂടുതൽ നേരം പ്രവർത്തിച്ചാലും വൃക്കകൾക്ക് നല്ലതല്ല. ചില ആന്റി ബയോട്ടിക്‌സ്, ബിപി മരുന്നുകളും മൂത്രത്തിൽ കല്ലിന് കാരണമാകുന്നു.