ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ടോസ് നേടിയ പാക് നായകൻ ബാബ ർ അസം ഇന്ത്യയെ ബാറ്റിംഗിനയച്ചു . ഇരുടീമിന്റെയും ടൂർണമെന്റിലെ ആദ്യ മത്സരമാണിത്. മത്സരത്തിൽ വിജയം മാത്രം തേടിയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല. 12 തവണ ഏകദിന - ട്വന്റി 20 ലോകകപ്പുകളില്‍ ഏറ്റുമുട്ടിയതില്‍ 12 തവണയും വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരടങ്ങുന്നതാണ് പാക് ബാറ്റിംഗ് നിര. ദുബായില്‍ കളിച്ച അവസാന ആറ് ട്വന്റി 20 മത്സരങ്ങളിലും പാകിസ്ഥാൻ തോല്‍വി അറിഞ്ഞിട്ടില്ല
ഇന്ത്യ സാധ്യതാ ഇലവൻ: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്/ഇഷാൻ കിഷൻ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി
പാകിസ്ഥാൻ സാധ്യതാ ഇലവൻ: ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, ആസിഫ് അലി/ഹൈദർ അലി, ഇമാദ് വസീം, ഷദാബ് ഖാൻ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്