p

കൊട്ടിയം : സഹപാഠികളായ യുവതികളെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശിയായ 18കാരിയെയും കുണ്ടറ പെരുമ്പുഴ സ്വദേശിയായ 21കാരിയെയുമാണ് കാണാതായത്. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ഫാഷൻ ഡിസൈനിംഗിന് പഠിക്കുകയാണ് ഇരുവരും. 23ന് രാവിലെ ഒൻപത് മണിയോടെ പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകാനെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. കുണ്ടറയിൽ നിന്ന് വരുന്ന കുട്ടി കൊട്ടിയത്തെത്തിയ ശേഷം രണ്ട് പേരും ചേർന്നാണ് പതിവായി കൊല്ലത്തേക്ക് പോയിരുന്നത്. എന്നും ആറ് മണിയോടെയാണ് മടങ്ങിയെത്താറുള്ളത്. ശനിയാഴ്ച ഏറെ വൈകിയും വീട്ടിൽ മടങ്ങിയെത്താത്തിനെ തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി. രാത്രിതന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നത് അന്വേഷണത്തെ ബാധിച്ചു. ഉച്ചയോടെ ഒരു കുട്ടിയുടെ ഫോൺ പ്രവർത്തനക്ഷമമായതോടെ കാപ്പിൽ ഭാഗത്താണ് ലൊക്കേഷനെന്ന് തിരിച്ചറിഞ്ഞു. എന്നാൽ പിന്നീട് മൊബൈൽ ഫോണുകൾ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. ഇരുവരും വിവാഹിതരാണ്.