mg-astor

ഇന്ത്യയിൽ മികച്ച പ്രതികരണം നേടി എം.ജി മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ്.യു.വി ആസ്റ്റർ. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-പ്രാപ്‌തമായ കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എം.ജി ആസ്റ്ററിന്റെ ബുക്കിംഗ് ഒക്ടോബർ 21നാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കകമാണ് കാർ വിറ്റുതീർന്നത്. ഇപ്പോൾ 2022 ലേക്കുള്ള മുൻഗണനാ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് എം.ജി മോട്ടോഴ്സ്.

mg-astor-

താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് 2022ലെ ആസ്റ്റർ എസ്‌.യു.വി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഏതെങ്കിലും അംഗീകൃത ഡീലർഷിപ്പ് സന്ദർശിച്ചോ ബുക്ക് ചെയ്യാമെന്ന് എം.ജി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ സന്തോഷവാനാണെന്ന് എം.ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എം.ഡിയുമായ രാജീവ് ചാബ പറഞ്ഞു.

mg-astor

വാഹ​ന വ്യവസായ മേഖല നേരിടുന്ന ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം നമുക്ക് പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം ആദ്യപാദം മുതൽ സപ്ലൈകൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും രാജീവ് ചാബ വ്യക്തമാക്കി. ഹെക്റ്റർ, ഹെക്റ്റർ പ്ലസ്, ഇസഡ് എസ് ഇവി, ​ഗ്ലോസ്റ്റർ എന്നിവയ്ക്ക് ശേഷം എം.ജി മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിച്ച അഞ്ചാമത്തെ മോഡലാണ് എം.ജി ആസ്റ്റർ. 9.78 ലക്ഷം രൂപ മുതലാണ് ഈ എസ്‌.യു.വിയുടെ എക്സ്-ഷോറൂം വില.