പാവറട്ടി: പാടൂർ സ്വദേശി രജേഷിനെ കൂരിക്കാട് വച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരിലും പരിസരത്തുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കൂരിക്കാട് നാലകത്ത് ഏലന്ത്ര വീട്ടിൽ മുഹമ്മദ് ഷെരീഫിനെ (32) രഹസ്യ വിവരത്തെതുടർന്ന് ശനിയാഴ്ച പുലർച്ചെ ഗുരുവായൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പാവറട്ടി എസ്.എച്ച്.ഒ എം.കെ രമേഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ പി.എം രതീഷ്, ആർ.സി സുജിത്ത്, സി.പി.ഒമാരായ അനുരാജ്, അനിൽ, സുബിൻ, അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൂരിക്കാടും പരിസത്തും തെളിവെടുപ്പിന് ശേഷം ചാവക്കാട് കോടതിയിൽ ഹാജരാക്കും.
മുഹമ്മദ് ഷെരീഫ്.