kk

ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിനെ തുറന്ന ജയിലാക്കി മാറ്റിയെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി ആരോപിച്ചു. കാശ്മീരിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന സൈനിക മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മെഹബൂബ മുഫ്‌തിയുടെ പ്രതികരണം.

.കശ്മീരിനെ കേന്ദ്രം ഒരു തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ബിപിന്‍ റാവത്തിന്‍റെ പ്രസ്താവനയില്‍ അതിശയിക്കാനില്ല. അവര്‍ക്ക് കാശ്മീരിലെ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ഏക മാര്‍ഗം അടിച്ചമര്‍ത്തലാണ്. ഇവിടെ എല്ലാം ശരിയാണെന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് എതിരാണ് പുതിയ നീക്കമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

അഫ്ഗാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജമ്മുവിലും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ശനിയാഴ്ച പറഞ്ഞിരുന്നു.