കൊച്ചി: ബി.എം.ഡബ്ള്യു മോട്ടോറാഡ് ഇന്ത്യയിലിറക്കിയ പുത്തൻ സ്കൂട്ടറാണ് സി 400 ജി.ടി. ഈ 'അർബൻ' സ്‌പെഷ്യൽ മോഡലിന് 9.95 ലക്ഷം രൂപയാണ് വില.
നഗരയാത്രകൾക്ക് അനുയോജ്യമായതും അഗ്രസീവ് ഡിസൈൻ ഭാഷയുള്ളതുമാണ് സി 400 ജി.ടി. 350 സി.സി., സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണുള്ളത്. 7,500 ആർ.പി.എമ്മിൽ 34 പി.എസ് കരുത്തും 5,750 ആർ.പി.എമ്മിൽ 35 എൻ.എം ടോർക്കും എൻജിൻ ഉത്‌പാദിപ്പിക്കും.
ടെലസ്‌കോപ്പിക് ഫോർക്കും പ്രീലോഡ് അഡ്‌ജസ്‌റ്റബിൾ ഡ്യുവൽ ഷോക്ക്‌സും നൽകിയിരിക്കുന്നു. മുന്നിൽ ഡ്യുവൽ, പിന്നിൽ സിംഗിൾ ഡിസ്‌ക് ബ്രേക്കുകൾ. ബ്ളൂടൂത്ത് കണക്‌ടിവിറ്റിയുള്ള ടി.എഫ്.ടി സ്ക്രീൻ, ഡ്യുവൽ ചാനൽ എ.ബി.എസ്., ഓട്ടോ സ്റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെയും മികവുകളുണ്ട്.