കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കി. പത്ത് വയസുകാരിയുടെ പിതാവാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. എഴുപത്തിനാല് വയസുകാരനായ പലചരക്ക് കടയുടമയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.
പ്രതിയായ കുറിച്ചി സ്വദേശി യോഗീദാസനെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പത്ത് വയസുകാരിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തുകയായിരുന്നു യോഗീദാസൻ. കടയിൽ സാധനം വാങ്ങാനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം അറിഞ്ഞതുമുതൽ പിതാവ് മനോവിഷമത്തിലായിരുന്നു.