ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ മലയാളികളുടെ പ്രതിഷേധവും അഭ്യർത്ഥനയും.'വെള്ളം എടുത്തോളൂ, പക്ഷേ ജീവൻ എടുക്കരുത്, സാർ പ്ലീസ് സഹായിക്കണം','മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം' തുടങ്ങി നിരവധി അഭ്യർത്ഥനകളാണ് സ്റ്റാലിന്റെ പേജുകളിൽ വന്നുകൊണ്ടിരിക്കുന്നത്.
'Decommision Mulaperiyar Dam, save mllaperiyar, Save kerala' തുടങ്ങിയ ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തമിഴ്‌നാടിന് വെള്ളം തരാമെന്നും, പക്ഷേ അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും ചിലർ പറയുന്നു. എന്നാൽ മറ്റുചിലർ പുതിയ അണക്കെട്ടിനെ എതിർക്കുന്നുമുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും, തകർച്ചാ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കി ഉയർത്തണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം.