sex

ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ പൂർണമായും മാറ്റേണ്ടതുണ്ടോ? ഏറക്കുറെ മുഴുവൻപേർക്കുമുള്ള സംശയമാണിത്. പലയിടത്ത് തിരഞ്ഞാലും ഇതിന് വ്യക്തമായ ഉത്തരവും ലഭിച്ചെന്ന് വരില്ല. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ലൈംഗികാരോഗ്യ വിദഗ്ദ്ധർക്ക് വ്യക്തമായ ഉത്തരമുണ്ട്. ഓരോരുത്തരുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും ഇതെന്നതാണ് ഏറ്റവും ലളിതമായ ഉത്തരം.

വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

പങ്കാളിയുടെ ശരീരം പൂർണ നഗ്നമായി കാണാൻ ചിലർക്ക് താത്‌പര്യമാണ്. എന്നാൽ ശരീര പ്രദർശനത്തിന് ഇണയ്ക്ക് തീരെ താത്പര്യമുണ്ടാകില്ല. ഈ അവസരത്തിൽ ഇണയുടെ താത്പര്യം കൂടി നോക്കി മാത്രമേ വസ്ത്രത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാവൂ. ഇല്ലെങ്കിൽ അതുമതി കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ തു‌ടങ്ങാൻ. സ്ത്രീകളാണ് ശരീരപ്രദർശനത്തിന് താത്പര്യം കുറവുള്ളവർ. ശരീരത്തെക്കുറിച്ചുള്ള അപകർഷതാ ബോധമാണ് ഇതിനുള്ള കാരണം. അതിനാൽ സെക്‌സിനിടെ പങ്കാളിയുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലത്. സിനിമയിലും മറ്റും ഇത്തരം രംഗങ്ങള്‍ പതിവാണെങ്കിലും ജീവിതത്തില്‍ വരുമ്പോള്‍ ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ശരീരങ്ങൾ ഇഴുകിച്ചേർന്നുള്ള സെക്സ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ വസ്ത്രങ്ങൾ അതിത് തടസം നിൽക്കും. കെട്ടിപ്പിടിത്തത്തിലും ചുംബനത്തിലുമൊക്കെ വസ്ത്രം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. രതിമൂർച്ഛയുടെ ഘട്ടത്തിലെത്തുമ്പോൾ വസ്ത്രങ്ങൾ പ്രശ്നം സൃഷ്ടിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.

മുറിവുകൾ ഉണ്ടാക്കുന്നതിനും അതിലൂടെ അണുബാധയ്ക്കും വസ്ത്രങ്ങൾ ചിലപ്പോഴെങ്കിലും കാരണമായേക്കാം. ലിംഗ പ്രവേശ സമയത്താണ് ഇത്തരത്തിലുള്ള പ്രശ്നം കൂടുതലുണ്ടാവുന്നത്. ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന ചെറിയ മുറിവുപോലും അണുബാധയ്ക്ക് ഇടയാക്കും.

ലൈംഗിക ഉത്തേജനത്തിനും വസ്ത്രങ്ങൾക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. കുളിച്ച് വൃത്തിയായി അരോചകമല്ലാത്ത സുഗന്ധവസ്തുക്കൾ പൂശി നേർത്ത വസ്ത്രം ധരിച്ച് കിടപ്പറയിലേക്ക് വരുന്ന സ്ത്രീയെ കണ്ടാൽ ഏത് പുരുഷന്റെയും മനസിളക്കും. പൂർണ നഗ്നയായി കാണുന്നതിനെക്കാൾ വസ്ത്രത്തിന്റെ ചെറിയ മറയിലൂടെ ഇണയുടെ ശരീരം കാണുന്നതാണ് കൂടുതൽ പുരുഷന്മാർക്കും താത്പര്യം. ആമുഖ ലീലകൾ കഴിഞ്ഞ് കാര്യത്തിലേക്ക് കടക്കുമ്പോൾ സ്ത്രീ തന്നെ വസ്ത്രം പൂർണമായും നീക്കം ചെയ്യും.