ഇൻസ്റ്റഗ്രാം യൂസേഴ്സിന്റെ ഇഷ്ട ‘ടൂൾ’ ആണ് റീൽസ്.’ നടനും നിർമ്മാതാവുമായ പൃത്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ ഇൻസ്റ്രയിൽ പങ്കുവച്ച പുത്തൻ റീൽ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. തന്റെ ആദ്യ റീൽ ശ്രമങ്ങളിൽ ഒന്നാണ് സുപ്രിയ ആരാധകരുമായി പങ്കുവച്ചത്. വളരെ ആകർഷകമായൊരിടത്ത്, വെള്ളത്തിനു മുകളിൽ കോട്ടേജുകൾക്കിടയിലൂടെ സൈക്കിളിംഗ് ചെയ്ത് പോകുന്ന പൃഥ്വിയെയാണ് റീലിൽ കാണാൻ കഴിയുക. വീഡിയോയ്ക്ക് താഴെ ‘ദേ രാജുവേട്ടൻ കടൽ കാണാൻ പോണൂ’ എന്ന തരത്തിലുള്ള കമന്റുകളുമായി ആരാധകർ എത്തിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എട്ടു വർഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ചെയ്യുന്ന ‘കടുവ’യുടെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഏപ്രിലിൽ ചിത്രീകരണം തുടങ്ങിയെങ്കിലും കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരുന്നു. ‘കടുവക്കുന്നേൽ കുറുവച്ചൻ’ എന്ന നായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.