ദീപാവലിക്ക് മുന്നോടിയായി ജിയോ, 'മേക്കിംഗ് ഓഫ് ജിയോഫോൺ നെക്‌സ്റ്റ്' എന്ന വീഡിയോ പുറത്തിറക്കി. സമീപകാലത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളിലൊന്നാണ് ജിയോഫോൺ നെക്സ്റ്റ്. ഈ ഫോൺ പുറത്തിറക്കുന്നതിനു പിന്നിലെ ആശയം വിവരിച്ചുള്ള വിഡിയോയാണിത്. ജിയോഫോൺ നെക്സ്റ്റ് ഉപയോഗിച്ച്, ഇന്ത്യയിലെ ഡിജിറ്റൽ കണക്റ്റിവിറ്റിയെ ജനാധിപത്യവൽക്കരിക്കാൻ നിർണായക ചുവടുവെപ്പ് നടത്താനാണ് ജിയോ പദ്ധതിയിടുന്നത്. ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയിൽ നിർമ്മിച്ചതും, ഇന്ത്യയ്ക്കായി നിർമ്മിച്ചതും ഇന്ത്യക്കാർ നിർമ്മിച്ചതുമാണ്.
ആൻഡ്രോയിഡ് നൽകുന്ന പ്രഗതി OS, ഇന്ത്യയ്‌ക്കായി പ്രത്യേകം നിർമ്മിച്ച ഒരു ലോകോത്തര നിലവാരമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്, ഇതാണ് ജിയോഫോൺ നെക്സ്റ്റ്ന്റെ ഹൃദയം. ഏറ്റവും കുറഞ്ഞ വിലയിൽ തടസ്സമില്ലാത്ത ബ്രൗസിംഗ് അനുഭവം നല്കാൻ ജിയോയിലെയും ഗൂഗ്‌ളിലെയും മികച്ച ഐ ടി വിദഗദ്ധർ ഒത്തുചേർന്ന് നിർമ്മിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് പ്രഗതി. ജിയോഫോൺ നെക്സ്റ്റിന്റെ പ്രോസസർ ക്വാൽകോം ആണ് നിർമ്മിച്ചത്. മികച്ച കണക്റ്റിവിറ്റിയും, ലൊക്കേഷൻ ടെക്നോളജിയിലും, ഡിവൈസ് പെർഫോമൻസ്, ഓഡിയോ, ബാറ്ററി എന്നിവയുടെ പ്രകടനത്തിലുമാണ് ക്വാൽകോം പ്രോസസ്സർ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്നത്.