online-shopping

ഷോപ്പിംഗിനായി കടകൾതോറും കയറിയിറങ്ങാൻ ഇന്നാർക്കാ നേരം. കാലം മാറുന്തോറും ജീവിതത്തിന്റെ തിരക്കും വർദ്ധിക്കുന്നു. ഇക്കാരണത്താൽ തന്നെ കൂടുതൽ പേരും ഇന്ന് താത്പര്യപ്പെടുന്നത് ഓൺലൈൻ ഷോപ്പിംഗ് തന്നെയാണ്. എവിടെയിരുന്നുകൊണ്ടും സമാധാനത്തോടെ ഒഴിവ് സമയങ്ങളിൽ നമ്മുടെ ഇഷ്ടത്തിനൊത്ത ഉത്പന്നങ്ങൾ സ്വന്തമാക്കാം എന്നതാണ് ഓൺലൈൻ ഷോപ്പിംഗിന് ഇത്രത്തോളം ആരാധകരുണ്ടാകാൻ കാരണം. മാത്രമല്ല വാങ്ങിയവ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു നൽകുകയും ചെയ്യാം. കൊവിഡ് കാലമായതോടെ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവരുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു. ഗുണങ്ങളോടൊപ്പം പോരായ്മകളും ഓൺലൈൻ ഷോപ്പിംഗിന് ഏറെയുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തീർച്ചയായും നിങ്ങൾ പറ്റിക്കപ്പെടും. ഐ ഫോൺ ഓർഡർ ചെയ്തയാൾക്ക് സോപ്പ് ലഭിച്ച വാർത്ത അടുത്തിടെയാണ് മാദ്ധ്യമങ്ങളിൽ നിറഞ്ഞത്. ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കുണ്ടാകാതിരിക്കാൻ ഫ്ളിപ്കാർട്ട് മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നത്.

തടസമില്ലാതെ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ ട്രാക്കിംഗ് സൗകര്യങ്ങൾ

ഓർഡർ കൊടുത്തയുടൻ തന്നെ അതിന്റെ നിലവിലെ 'സ്റ്റാറ്റസ്' അറിയാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഫ്ളിപ്കാർട്ടിന്റെ ഏറ്റവും പുതിയ ആപ്ളിക്കേഷനായ മൈ ഓർഡേഴ്സ് എന്ന ടാബ് നിങ്ങൾ ഓർഡ‌ർ ചെയ്ത ഉത്പന്നത്തെ മൊബൈൽ ആപ്ളിക്കേഷനിലൂടെ തന്നെ ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. ഓർ‌ഡർ കൊടുക്കുന്നതുമുതൽ ഉത്പന്നത്തിന്റെ പാക്കിങ്ങ്, ഷിപ്പിങ്ങ് അങ്ങനെ ഓരോ ഘട്ടങ്ങളും അറിയാൻ സാധിക്കും. ഓർ‌ഡർ കാൻസൽ ചെയ്യാനും പർച്ചേസിങ്ങിൽ സഹായം വേണമെന്നുണ്ടെങ്കിലും അതിനും ഫ്ളിപ്കാർട്ടിൽ അവസരമുണ്ട്.

തുടർച്ചയായ ഗുണനിലവാര പരിശോധനകൾ

നാശനഷ്ട പരിശോധന മുതലായ നിരവരി ഗുണനിലവാര പരിശോധനകൾ ഫ്ളിപ്കാർട്ട് നടത്തുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരു സ്മാർട്ട് ഫോൺ ആണ് ഓർഡർ ചെയ്യുന്നതെങ്കിൽ അതിന്റെ മോഡൽ, നിറം, സ്റ്റോറേജ്, മെമ്മറി, പാക്കിങ്ങിന് മുൻപുള്ള വില എന്നിവ ഫ്ളിപ്കാർട്ട് പരിശോധിക്കുന്നു. കൂടാതെ ഉത്പന്നം എല്ലാ മാർഗനിർദേങ്ങളും പാലിക്കുന്നുണ്ടോയെന്നുള്ള നിയമപരമായ പരിശോധനകളും ഫ്ളിപ്കാർട്ട് നടത്തുന്നു.

ഓപ്പൺ ബോക്സ് ഡെലിവെറി

ഉപഭോക്താവിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ അവരുടെ മുന്നിൽവച്ച് തന്നെ ഉപഭോക്താവിന്റെ അനുവാദത്തോടെ ബോക്സ് തുറന്നു കാണിക്കുന്നു.

ഈസി റിട്ടേൺ ആൻഡ് എക്സ്ചേഞ്ച്

ഉത്പന്നത്തിൽ തൃപ്തയല്ലെങ്കിൽ അവ മടക്കി നൽകാം. ഫ്ളിപ്കാർട്ട് ആപ്ളിക്കേഷനിലെ മൈ ഓഡർ‌ഡേഴ്സ് പേജിൽ റിട്ടേൺ ഓപ്ഷൻ നൽകാം.

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുന്നു

ഇടയ്ക്കിടയ്ക്ക് അക്കൗണ്ട് പിൻ മാറ്റിയും ഫിഷിങ്ങ് വെബ്സൈറ്റുകൾ തിരിച്ചറിഞ്ഞും നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാം. ഫ്ളിപ്കാർട്ട് ഒരിക്കലും നിങ്ങളുടെ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെടുകയില്ല. നിങ്ങളുടെ മെയിൽ ഐഡി, പാസ് വേർഡ്, ഒടിപി എന്നിവ ആരുമായും പങ്കുവയ്ക്കരുത്.