തിരുവനന്തപുരം: ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്ര രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും, കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും കർഷക സമരം പതിനൊന്ന് മാസം തികയുന്ന ഇന്ന് പഞ്ചായത്ത് - മുനിസിപ്പൽ - കോർപ്പറേഷൻ കേന്ദ്രങ്ങളിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തും. തിരുവനന്തപുരത്ത് രാവിലെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ രാവിലെ 11ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. മോദി സർക്കാരിന്റെ കർഷക ദ്രോഹ നയത്തിനെതിരെ മുഴുവൻ കർഷകരും, ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് സംയുക്ത കർഷക സമിതി കൺവീനർ വത്സൻ പനോളി, ചെയർമാൻ സത്യൻ മൊകേരി എന്നിവർ അഭ്യർത്ഥിച്ചു.