blasters

തിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പുതിയ ഇന്ത്യൻ സൂപ്പർ‍ ലീഗ് സീസണിനായുള്ള മൂന്നാമത്തെ കിറ്റ് അവതരിപ്പിച്ചു. കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതാണ് മൂന്നാമത്തെ കിറ്റ്. ഒരു ബ്ലാങ്ക് ക്യാൻവാസിന്റെ പ്രതീകമാണ് പുതുതായി പുറത്തിറക്കിയ സമ്പൂർണ വെള്ളനിറത്തിലുള്ള ജേഴ്‌സി. കിറ്റിൽ പൂർ‍വകാലം,വർ‍ത്തമാനം, ഭാവി എന്ന പ്രമേയം പിന്തുടരാനാണ് ഈ സീസണിൽ‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം വച്ചത്. ഹോം കിറ്റ് 1973ലെ സന്തോഷ് ട്രോഫി നേടിയ കേരള ടീമിനുള്ള ആദരവായപ്പോൾ, ക്ലബിനായി ആർപ്പുവിളിക്കുന്ന, ആവേശഭരിതരായ ക്ലബിന്റെ ആരാധകർക്കുള്ള സമർപ്പണമായിരുന്നു എവേ കിറ്റ്.

പുതിയ കേരള ബ്ലാസ്‌റ്റേഴ്‌സ് വൈറ്റ് കിറ്റ് https://six5sixsport.com/collections/kerala-blastser എന്ന ലിങ്ക് വഴി ഓൺലൈനിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്.