vbhgh

ബീജിംഗ് : രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നതിനിടെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ചൈന. കടുത്ത നിന്ത്രണങ്ങളേർപ്പെടുത്തിയിട്ടും രോഗവ്യാപനം നിയന്ത്രിക്കാനാവാത്തത് ആരോഗ്യപ്രവർത്തകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് ചൈനയിൽ വീണ്ടും പടർന്ന് പിടിക്കുന്നത്. അതിനാൽ രോഗവ്യാപനം തടയാൻ ജനങ്ങൾ എത്രയും വേഗം ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നല്കി. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. കൂടുതൽ നഗരങ്ങളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാദ്ധ്യതയുമുണ്ട്.

കൊറോണയുടെ ഡെൽറ്റാ വകഭേദമാണ് നിലവിൽ രാജ്യത്ത് വ്യാപിക്കുന്നത്. വു ലിയാഗ്യുവിൽ ഒക്ടോബർ 17 മുതലാണ് ചൈനയിൽ ഡെൽറ്റ വകഭേദം വ്യാപിച്ചു തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് രാജ്യത്തെ 11 പ്രവിശ്യകളിലാണ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.