kk

മോസറെല്ല ചീസ് എല്ലാവർക്കും സുപരിചിതമാണ്. രുചിയും ഘടനയും കൊണ്ട് ഏറ്റവും കൂടുതൽ ജനപ്രിയമായ പാലുല്പന്നങ്ങളിൽ ഒന്നായ ഈ ചീസിന് ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. വിറ്റാമിൻ ബി 7 എന്ന ബയോട്ടിന്റെ മികച്ച ഉറവിടമാണ്. ചീസ് കഴിക്കുന്നത് വഴി അടിയന്തര പോഷക ആവശ്യത്തെ തൃപ്തിപ്പെടുത്തും. കൂടാതെ നഖങ്ങൾ പൊട്ടുന്നത് തടയുകയും പ്രമേഹരോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ അസ്ഥികളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമാണ് ഈ ചീസ്. ഒരു ഔൺസ് മോസറെല്ല ചീസിൽ 183 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാനും പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, ഹൃദയപേശികളെ സംരക്ഷിക്കുന്നതിലും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീൻ, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയവയുടെയും പ്രധാന ഉറവിടമാണ് മോസറെല്ല ചീസ്. കൊഴുപ്പിനെ ലയിപ്പിക്കുന്ന വൈറ്രമിനുകളായ ഡി, ഇ, എ കളാലും സമ്പുഷ്ടമാണ് ഈ ചീസ്.