calicut-uni

കോഴിക്കോട്:മൂന്നാം സെമസ്റ്റർ മാസ്റ്റർ ഒഫ് ലോ (റഗുലർ), മൂന്നാം സെമസ്റ്റർ എം.എ അറബിക്, നാലാം സെമസ്റ്റർ എം.എ മലയാളം എന്നിവയുടെ പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എച്ച്.എം ഏപ്രിൽ 2020 റഗുലർ പരീക്ഷ നവംബർ മൂന്നിന് ആരംഭിക്കും.

ബി.വോക് ഫുഡ്‌ സയൻസ് രണ്ടാം സെമസ്റ്റർ (ഇന്റേൺഷിപ്പ് മാത്രം) ഏപ്രിൽ 2020 നാലാം സെമസ്റ്റർ (ഇന്റേൺഷിപ്പ് ഒഴികെ), നവംബർ 2020 അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 27, 28 തീയതികളിൽ നടക്കും

ലൈബ്രറി സയൻസ് പഠന വകുപ്പിൽ നാലാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 27നും വൈവ 28നും രാവിലെ 9 മുതൽ നടക്കും.

ബി.പി.എഡ്, ഇന്റഗ്രേറ്റഡ് ബി.പി.എഡ്, എം.പി.എഡ് പ്രവേശനത്തിനുള്ള കായികക്ഷമതാ പരിശോധന 29 മുതൽ നവംബർ 3 വരെ നടക്കും.

വിദ്യാഭ്യാസ പഠനവകുപ്പിൽ എം.എഡ് പ്രവേശനത്തിന് അപേക്ഷിച്ചവർക്കായി 28, 29 തീയതികളിൽ ഓൺലൈൻ അഭിമുഖം നടക്കും.

എസ്.ഡി.ഇ മൂന്നാം സെമസ്റ്റർ ബി.എ നവംബർ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷയ്ക്ക് നാദാപുരം ചെക്യാട് മലബാർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമെൻ പരീക്ഷാകേന്ദ്രമായി ഹാൾ ടിക്കറ്റ് ലഭിച്ച ആൺകുട്ടികൾ നാദാപുരം ടി.ഐ.എം ട്രെയിനിംഗ് കോളേജിൽ പുതുക്കിയ ഹാൾ ടിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ