kk

പ്രണവ് മേഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ദര്‍ശന എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹൃദയത്തില്‍ 15 പാട്ടുകളാണ് ഉള്ളത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പുത്തൻ ഗെറ്റപ്പിലാണ് പ്രണവ് ഹൃദയത്തിലെത്തുന്നത്. പ്രണവാണ് ' റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍. ഹൃദയം തിയേറ്ററിലായിരിക്കും റിലീസ് ചെയ്യുക എന്ന് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം നേരത്തെ വ്യകതമാക്കിയിരുന്നു.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയിലെ ആദ്യഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഒക്ടോബർ 25ന് ഗാനം റിലീസ് ചെയ്യും. ദർശന രാജേന്ദ്രൻ,​ കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ദർശനാ .. എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. കോളേജിന്റെ പശ്ചാത്തലത്തിലാണ് ഗാനം !ഒരുക്കിയിരിക്കുന്നത്.

ഗാനത്തിന്റെ ടീസറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള 'ഹൃദയ' ത്തിൽ 15 ഗാനങ്ങളാണ് ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സി.ഡിയായും പുറത്തിറക്കുന്നുണ്ട്. ചെന്നൈയിലും പാലക്കാടും കൊച്ചിയിലുമായാണ് ഹൃദയം ചിത്രീകരിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിലുണ്ട്.