ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പാക് ക്രിക്കറ്റ് ടീമിന്റെ വിജയം 'ഇസ്ലാമിന്റെ' വിജയമാണെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഇന്ത്യയിലുൾപ്പടെ ലോകമെമ്പാടുമുളള മുസ്ലീം സമൂഹം പാക് ക്രിക്കറ്റ് ടീമിന് ആശംസകൾ നേരുന്നു. പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരം 'ലോകകപ്പിന്റെ ഫൈനൽ' ആണെന്നും ഒരു സന്ദേശത്തിൽ അഹമ്മദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞങ്ങളുടെ ഫൈനൽ ഇന്നായിരുന്നു. ഇന്ത്യയിൽ നിന്നടക്കം ലോകത്തിലെ എല്ലാ മുസ്ലീങ്ങളുടെയും ആശംസകൾ പാകിസ്ഥാൻ ടീമിനൊപ്പമായിരുന്നു. പാകിസ്ഥാൻ സിന്ദാബാദ്, ഇസ്ലാം സിന്ദാബാദ് എന്നും അഹമ്മദ് തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
پاکستان انڈیا میچ ٹکرا:
— Sheikh Rashid Ahmed (@ShkhRasheed) October 24, 2021
پاکستانی کرکٹ ٹیم اور عوام کو مبارکباد پیش کرتا ہوں.https://t.co/Tc0IG0n2DJ@GovtofPakistan @ImranKhanPTI #PakvsIndia pic.twitter.com/e9RkffrK2O
മറ്റൊരു പാക് മന്ത്രി ചൗധരി ഫവാദ് ഹുസൈൻ ഈ വിഷയത്തെ കാശ്മീർ പ്രശ്നവുമായി ബന്ധപ്പെടുത്തി. പാകിസ്ഥാന്റെ വിജയം കാശ്മീരിൽ ആഘോഷിക്കപ്പെട്ടുവെന്ന് മന്ത്രി ആരോപിച്ചു. ഇന്ത്യയിൽ ക്രിക്കറ്റ് ടീമിന്റെ തോൽവിക്ക് ശേഷം കാശ്മീരിൽ നടക്കുന്ന ആഘോഷങ്ങൾ മോദിയുടെയും സംഘത്തിന്റെയും കണ്ണ് തുറപ്പിക്കാൻ പര്യാപ്തമായിരിക്കണമെന്നും ചൗധരി ഫവാദ് ഹുസൈൻ പ്രതികരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവരും പാക് ടീമിന് ആശംസകൾ നേർന്നു. മുൻനിരയിൽ നിന്ന് നയിച്ച ബാബർ അസം, റിസ്വാൻ-ഷഹീൻ അഫ്രീദി എന്നിവരുടെ മികച്ച പ്രകടനങ്ങൾക്കും പാകിസ്ഥാൻ ടീമിനും അഭിനന്ദനങ്ങൾ. രാജ്യം നിങ്ങളിൽ അഭിമാനിക്കുന്നു എന്നും ഖാൻ ട്വീറ്റ് ചെയ്തു.
Congratulations to the Pakistan Team & esp to Babar Azam who led from the front, as well as to the brilliant performances of Rizwan & Shaheen Afridi. The nation is proud of you all. pic.twitter.com/ygoOVTu37l
— Imran Khan (@ImranKhanPTI) October 24, 2021