kk

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നൽകി ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ഇപ്പോഴും തന്റെ രക്ഷകർത്താവാണെന്ന് റിയാൻ ഫിലിപ്പ് പറഞ്ഞു. മുസ്ലിം ലീഗ് നേതാവായിരുന്ന അവുക്കാദർകുട്ടി നഹയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ചെറിയാൻ ഫിലിപ്പ്,​

ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം. അന്ന് അദ്ദേഹം എന്റെ രക്ഷകര്‍ത്താവായിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ മത്സരിച്ചു. അദ്ദേഹം തന്നെയാണ് ഇപ്പോഴും എന്റെ രക്ഷകര്‍ത്താവ് എന്ന് ഇപ്പോള്‍ മനസിലായി. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. .സി.പി.എമ്മിൽ നിന്ന് അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.

വർഷങ്ങൾക്ക് ശേഷം ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേറ്റ ഉമ്മന്‍ചാണ്ടി, ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്നും പറഞ്ഞു. 'രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ രണ്ടുപേരും ഒരേ വേദിയില്‍ വരുന്നത്. നിലവില്‍ സമാനചിന്താഗതിക്കാരാണ്. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നു. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നു. തനിക്കാണ് തെറ്റുപറ്റിയത്'- ഉമ്മന്‍ചാണ്ടി പറഞ്ഞു.