killed

റാഞ്ചി: തങ്ങളെപ്പോലെ ലൈംഗികതൊഴിലാളിയാകാൻ സമ്മതിക്കാതിരുന്ന അനുജത്തിയെ കാമുകന്മാരുടെ സഹായത്തോടെ കൊലപ്പെടുത്തി വഴിയിൽ തള‌ളിയ സഹോദരിമാർ പിടിയിൽ. ഇവരുടെ കാമുകന്മാരുൾപ്പടെ അഞ്ച്പേർ പിടിയിലായിട്ടുണ്ട്.

ഏഴ് മാസം മുൻപാണ് 17 കാരിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സോനാർ അണക്കെട്ടിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റ്‌മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്‌റ്റി‌റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലേക്ക് മൃതദേഹം നീക്കി.

പെൺകുട്ടിയുടെ മൂത്ത സഹോദരിയായ രാഖിദേവി, ധനഞ്‌ജയ് അഗർവാൾ എന്നിവർ ചേർന്ന് പെൺകുട്ടിയെ നിരന്തരം വേശ്യാവൃത്തിയ്ക്ക് വേണ്ടി നിർബന്ധിച്ചു. എന്നാൽ ഇതിന് തയ്യാറാകാതിരുന്ന പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലായി. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് രാഖിദേവി, സഹോദരി രൂപാദേവി, സഹോദരീ ഭർത്താവ് ധനഞ്‌ജയ് അഗർവാൾ, രാഖിയുടെ കാമുകന്മാരായ പ്രതാപ് കുമാർ, നിതീഷ് എന്നിവർക്കെതിരെ കേസെടുത്തു. ഇതിൽ നിതീഷ് ഒഴികെ എല്ലാവരെയും പിടികൂടി.

മാതാപിതാക്കൾ മുൻപേ മരിച്ചുപോയതിനാൽ രാഖിദേവിയ്‌ക്കൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. പെൺകുട്ടിയെ ലൈംഗികതൊഴിലിലെത്തിക്കാൻ പ്രതാപ്, നിതീഷ് എന്നിവരെ രാഖിദേവി ഇടക്കിടെ വീട്ടിലേക്ക് സൂത്രത്തിൽ ക്ഷണിച്ചുവരുത്തിയിരുന്നു.

ഒരിക്കൽ രാഖിയില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഇവർ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും പിന്നീട് രാഖിയുടെ സഹായത്തോടെ ശരീരം ഡാം പരിസരത്ത് ഉപേക്ഷിക്കുകയും ചെയ്‌തു. എന്നാൽ പൊലീസിന്റെ ശാസ്‌ത്രീയാന്വേഷണം കൊലപാതകം തെളിയിക്കുകയായിരുന്നു.