gfgfgf

ലോസ് ആഞ്ചലസ് : ജനപ്രിയ ടെലിവിഷൻ സീരീസായ 'ഫ്രണ്ട്സി'ലെ ഗന്തർ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ജെയിംസ് മൈക്കിൾ ടെയ്‌ലർ (59)​ അന്തരിച്ചു.അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം.1962 ൽ ഗ്രീൻവുഡിൽ ജനിച്ച ടെയ്‌ലർ യൂണിവേഴ്സിറ്റി ഓഫ് ജോർജ്ജിയയിൽ നിന്ന് ഫൈൻ ആർട്ട്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് അഭിനയമേഖലയിലേക്ക് തിരിഞ്ഞത്. 1994 ൽ സംപ്രേഷണം ആരംഭിച്ച ഫ്രണ്ട്സിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം ഫ്രണ്ട്സ് ഷോയിൽ കോഫി ഷോപ്പിന്റെ മാനേജറായ ഗന്തർ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നു. ഫ്രണ്ട്സിന്റെ

10 സീസണുകളിൽ അഭിനയിച്ച അദ്ദേഹം 2021 ൽ പുറത്തിറങ്ങിയ 'ഫ്രണ്ട്സ്: ദി റീയൂണിയനി'ലും പങ്കെടുത്തിരുന്നു.1988 ൽ പുറത്തിറങ്ങിയ ഫാറ്റ്മാൻ ആന്റ് ലിറ്റിൽ ബോയ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് എഡിറ്ററായും ടെയ്‌ലർ പ്രവർത്തിച്ചിട്ടുണ്ട്.

ജസ്റ്റ് ഷൂട്ട് മി, മോഡേൺ മ്യൂസിക്,​ ദ ടീനേജ് വിച്ച്, സ്‌ക്രബ്സ്, തുടങ്ങിയ ടെലിവിഷൻ സീരീസുകളിലും ദി ഡിസ്റ്റർബൻസ്, മോട്ടൽ ബ്ലൂ തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.