mb-rajesh

തിരുവനന്തപുരം: നിയമസഭ പാസാക്കിയ നിയമങ്ങളിൽ സർക്കാർ തയ്യാറാക്കേണ്ട ചട്ടങ്ങൾ സമയബന്ധിതമായി തയ്യാറാക്കി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ സൂക്ഷ്മപരിശോധനയ്ക്ക് ലഭ്യമാക്കണമെന്ന് സ്പീക്കർ എം.ബി രാജേഷ് നിർദ്ദേശിച്ചു. കേരള പഞ്ചായത്ത് രാജ് ആക്ടിലെ സെക്ഷൻ 175 (1) അനുശാസിക്കുന്ന പ്രകാരം ഓരോ വർഷവും വികസന പദ്ധതികൾ തയ്യാറാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനായി നിർമ്മിക്കേണ്ട ചട്ടങ്ങൾ, നിയമം നിലവിൽ വന്ന് 27 വർഷങ്ങൾ കഴിഞ്ഞിട്ടും തയ്യാറാക്കാത്തത് സംബന്ധിച്ച് യു.എ. ലത്തീഫ് ഉന്നയിച്ച ക്രമപ്രശ്നത്തെ തുടർന്നാണ് സ്പീക്കറുടെ നിർദ്ദേശം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവത്തിൽ സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചു.