kk

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനും ശമ്പളം വെട്ടിക്കുറച്ചതിനുമെതിരെ വനിതാ ജീവനക്കാർ പ്രതിഷേധിച്ചത് അല്പം വേറിട്ട രീതിയിൽ . ഇറ്റലിയുടെ വിമാനക്കമ്പനിയായ അലിറ്റാലിയയിലെ ജീവനക്കാർക്കാണ് പൊതുനിരത്തിൽ വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കേണ്ടി വന്നത്. തങ്ങളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തതിന് എതിരായാണ് അമ്പത് വിമാന ജോലിക്കാരികള്‍ തുണിയഴിച്ച് പ്രതിഷേധിച്ചതെന്ന് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റാലിയിലെ പ്രശസ്ത വിമാനക്കമ്പനിയായ അലിറ്റാലിയ ഈ മാസം 14 നാണ് വിമാനസർവീസ് നിറുത്തിയത്. പാപ്പരായതിനെ തുടർന്നായിരുന്നു കമ്പനി അടച്ചുപൂട്ടിയത്. ഇതിന് പിന്നാലെ, ഇറ്റാലിയന്‍ സര്‍ക്കാര്‍ പുതിയ വിമാനക്കമ്പനി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഐ.ടി.എ എയര്‍ലൈന്‍സ് എന്ന് പേരിട്ട പുതിയ വിമാനക്കമ്പനിയുടെ ലോഗോ അടക്കം പ്രകാശനം ചെയ്യുകയും ചെയ്തു.

110 വിമാനങ്ങളില്‍ 52 എണ്ണം മാത്രം നിലനിര്‍ത്തി. 10,500 വിമാന ജീവനക്കാരില്‍ 2500 പേരെ മാത്രമാണ് കമ്പനി നിലനിര്‍ത്തിയത്. ബാക്കി ജീവനക്കാരെയെല്ലാം പുറത്താക്കി. ഇതില്‍ പെട്ട ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരാണ് സമരത്തിനിറങ്ങിയത് .റോമിലെ ടൗണ്‍ ഹാളായ കാംപിഡോഗ്ലിയോയ്ക്ക് മുന്നിലാണ് പ്രതിഷേധ സമരം അരങ്ങേറിയത്. അലിറ്റാലിയ യൂണിഫോം ധരിച്ച് നിശ്ശബ്ദരായി എത്തിയ അന്‍പത് വനിതാ ജീവനക്കാര്‍ ഇവിടെ നിരന്നു നിന്ന് തങ്ങളുടെ യൂണിഫോം അഴിച്ചു മാറ്റുകയായിരുന്നു. അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച ജീവനക്കാരികള്‍ തുടര്‍ന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി