ggfgf

ദുബായ് : ഫൈസർ വാക്സിൻ ബൂസ്റ്റർ ഡോസ് 95 ശതമാനം ഫലപ്രദമാണെന്ന് യു.എ.ഇ ഗവേഷകരുടെ ശാസ്ത്രീയ പഠന റിപ്പോർട്ട്. ആദ്യ രണ്ടുഡോസ് വാക്സിനെടുത്ത 10,000 പേരെ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫൈസർ ബൂസ്റ്റർ ഡോസ് ക്ലിനിക്കൽ പരീക്ഷണം നടന്നത്. ബൂസ്റ്റർ ഡോസെടുത്ത ഗ്രൂപ്പിൽ അഞ്ചുപേർക്കും അല്ലാത്തവരുടെ ഗ്രൂപ്പിൽ 109 പേർക്കുമാണ് നിശ്ചിത കാലയളവിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചത്.

അടുത്ത ഏതാനും വർഷങ്ങളിൽ രോഗപ്രതിരോധശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പ്രത്യേകിച്ച് പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമായും ലഭ്യമാക്കണമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർ ഡേവിഡ് ടൈലർ പറഞ്ഞു. വർഷത്തിൽ രണ്ടോ ഒന്നോ എന്ന തോതിലാകും വാക്സിനേഷൻ. 50 മുതൽ 60 വയസ്സുവരെ പ്രായമുള്ളവരിൽ ബൂസ്റ്റർ ഡോസ് നിർണായകമെന്ന് പഠനങ്ങൾ വ്യക്തമാകുന്നു.

കോവിഡ് വകഭേദങ്ങളിൽനിന്നും പൂർണ സംരക്ഷണമുറപ്പാക്കാൻ ബൂസ്റ്റർ ഡോസുകൾക്ക് കഴിയുമെന്ന് ഫൈസർ ബയോ എൻ ടെക് സ്ഥാപകനായ ഉഗർ സഹിൻ പറഞ്ഞു.രോഗവ്യാപന ശേഷി കൂടുതലുള്ള 80ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗങ്ങളിൽ ബൂസ്റ്റർ ഡോസ് ഏറ്റവുമാദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.