money

പാലക്കാട്: കാഞ്ഞിരപ്പുഴ ബിവറേജസ് ഔട്ട്ലെ‌റ്റിലെ നാല് ദിവസത്തെ കളക്ഷൻ തുകയായ 31 ലക്ഷത്തിലധികം രൂപയുമായി ജീവനക്കാരൻ കടന്നു. കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനായ ഗിരീഷാണ് 31,25,240 രൂപയുമായി മുങ്ങിയത്. വാളയാർ അതിർത്തിയ്‌ക്ക് ശേഷം ഇയാളുടെ ഫോൺ സിഗ്നൽ ലഭ്യമല്ല. അതിനാൽ തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ മണ്ണാ‌ർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒക്‌ടോബ‌ർ 21 മുതൽ 24 വരെയുള‌ള കളക്ഷനാണ് ഇയാൾ ബാങ്കിലടയ്‌ക്കാൻ കൊണ്ടുപോയ ശേഷം മുങ്ങിയത്. ചിറയ്‌ക്കൽപടി എസ്‌ബി‌ഐ ശാഖയിലേക്കായിരുന്നു പണം കൊണ്ടുപോയത്. ഷോപ്പ് മാനേജരിൽ നിന്നും പണം വാങ്ങിയ ഗിരീഷ് സാമ്പത്തിക ബാദ്ധ്യതയുണ്ടെന്നും താൻ പോകുകയാണെന്നും ഫോണിൽ മാനേജർക്ക് ശബ്‌ദ സന്ദേശമയച്ചു. അടുത്തുള‌ള പെട്രോൾ പമ്പിൽ നിന്ന് നിറയെ ഇന്ധനമടിച്ചു. ഈ വിവരങ്ങളും ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.