kk

പുൽവാമ: മൂന്നുദിവസത്തെ കാശ്മീർ സന്ദർശനത്തിന്റെ അവസാന ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെലവഴിച്ചത് സി.ആർ.പി.എഫ് ജവാൻമാർക്കൊപ്പം. പുൽവാമയിലെ ലാത്പോരയിൽ സി.ആർ.പി.എഫ് ജവാന്മാർക്കൊപ്പമായിരുന്നു അമിത് ഷായുടെ അത്താഴം ഇന്ന് രാത്രി ലാത്പോരയിൽ സി.ആർ.പി.എഫ് ക്യാമ്പിലാകും അമിത് ഷാ കഴിയുക.

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് കഴിഞ്ഞ രണ്ടുദിവസം നീണ്ട സന്ദര്‍ശനത്തില്‍ അമിത് ഷാ വ്യക്തമാക്കിയത്. ഇന്നലെ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ ഷോപ്പിയാനിലെ ബബാപൊരയില്‍ തീവ്രവാദി ആക്രമണം നടന്നിരുന്നു. ഒരു ജവാന് പരിക്കേല്‍ക്കുകയും ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ചെയ്‍തിരുന്നു.